വാഷിംഗ്ടൺ: ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം ചെയ്യേണ്ടിവന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഭീകരവാദികളായ ഇറാനിൽ നിന്ന് പശ്ചിമേഷ്യയെ രക്ഷിച്ചത് അമേരിക്കയുടെ നടപടികളാണ്. ബോംബറുകൾ ഉപയോഗിച്ച് ഞങ്ങൾ അവരെ തടഞ്ഞു. ഞങ്ങൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവർക്ക് ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇസ്രയേൽ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവ തകർന്നുപോകുമായിരുന്നു.
ഇറാൻ നാമാവശേഷമാവുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. അവർക്ക് നാവികസേനയില്ല, വ്യോമസേനയില്ല, വിമാനവേധ സംവിധാനങ്ങളില്ല, റഡാറുകളില്ല. അവരുടെ നേതാക്കളെല്ലാം ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.